Sunday, May 6, 2012

ടി.പി വധം - ഒരു നേര്‍ക്കാഴ്ച

പൊതുസ്ഥലങ്ങളിലും മാധ്യമങ്ങളിലും നടക്കുന്ന ശക്തമായ വികാരപ്രകടനം കൊണ്ട് മനസ്സിലാക്കാവുന്നത് കൊലപാതകം ചെയ്യപ്പെട്ട ആളുടെ ജനപിന്തുണയാണ്. പുരോഗമനവാദിളെ തൃപ്തിപ്പെടുത്തുന്ന ആദര്‍ശം കൈമുതലായുള്ള ആള്‍ എന്ന നിലയിലും പാര്‍ട്ടി വിട്ടു എതിര്‍ ചേരിയിലേക്ക് കയറി ആത്മഹത്യ ചെയ്യാതിരിക്കുകയും ചെയ്ത അദ്ദേഹം ഒരു നല്ല രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ മാതൃക കാട്ടുന്ന ആള്‍ ആണെന്നാണ്‌ എനിക്ക് മനസ്സിലാവുന്നത്.

ഈയോരവസരത്തില്‍ കൊലപാതകികള്‍ ഏതു പാര്‍ട്ടിയുടെ വക ആയിരിക്കും എന്നൊരു സംശയം ആര്‍ക്കും സ്വാഭാവികമാണ് അതില്‍ രണ്ടു സംശയങ്ങള്‍ ഏതൊരാളെ പോലെ എനിക്കുമുണ്ട് അതിന്റെ സാധ്യതകളെ ചൂഷണം ചെയ്യുകയാണിവിടെ

വി എസ്സിനെ സ്ഥിരമായി പി ബിയില്‍ നിന്ന് പുറത്താക്കുകയും, ഇപ്രാവിശ്യവും അത് ആവര്‍ത്തിക്കുകയും കേന്ദ്രക്കമ്മറ്റിയില്‍ നിന്ന് പോലും ഒഴിവാക്കാന്‍ പാര്‍ട്ടി കേരള കേരള ഘടകത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ സമ്മര്‍ദം നടക്കുകയും അവസാനം കേന്ദ്ര നേതാവിന്റെ സമ്മര്‍ദം കൊണ്ട് മാത്രം അതില്‍ നിലനിര്‍ത്തപ്പെടുകയും ചെയ്ത ഈ സാഹചര്യത്തില്‍ (വി എസ് കൊണ്ഗ്രസ്സിലേക്ക് പോകാത്ത ആദര്‍ശ ധീരനായ ഒരാള്‍ ആണെന്ന് ആര്‍ക്കും അറിയാം.) അദ്ദേഹം റെവല്യുഷനറി പാര്‍ട്ടിയിലേക്ക് ചെക്കെറിക്കൂടായ്കയില്ല. അങ്ങനെ സംഭവിച്ചാല്‍ പിണറായി നയിക്കുന്ന പാര്‍ട്ടിക്ക് കോട്ടം തട്ടുകയും വി എസ്സും ടി.പിയും കേരളത്തിലെ ആദര്‍ശപുരുഷന്മാരായി വാഴ്ത്തപ്പെടുകയും ചെയ്യും. ഈയോരപകടത്തെ തടുക്കേണ്ടത് തീര്‍ച്ചയായും പാര്‍ട്ടിയെ സംബന്ധിച്ചു അനിവാര്യമാണ്. ടി പിയുടെ സ്വീകാര്യത ഒഞ്ചിയത്തു എന്നല്ല പൊതുവായി കമ്മ്യുണിസ്റ്റ്‌കാരുടെ ഇടയില്‍ തന്നെ വളരെ വലുതാണ്‌. ഇത് പാര്‍ട്ടിയെ തകിടം മറിക്കുന്ന ഒരു ഇഫക്റ്റ്‌ ആയി മാറും മുമ്പ് തന്നെ തുടച്ചു നീക്കപ്പെടെണ്ടത് പാര്‍ട്ടിയുടെ കടമയാണ്. പാര്‍ട്ടിയുടെ ശൈലിയും അതാണ്‌. പാര്‍ട്ടി അങ്ങനെ ഒരു നിലപാടെടുത്തെന്കില്‍ കുറ്റം പറയാനാവില്ല.
ഇതിനെ കൊലപാതകരാഷ്ട്രീയമെന്ന് മാധ്യമങ്ങളും ജനങ്ങളും വിശേഷിപ്പിക്കുമ്പോള്‍ ഒന്നോര്‍ക്കുക.
കൊലപാതകരാഷ്ട്രീയം എന്ന വാക്ക് പാര്‍ട്ടിയില്‍ ഇല്ല. അവിടെ രക്തസാക്ഷികള്‍ മാത്രമാണുള്ളത്. കൊല ചെയ്യപ്പെട്ടവാന്‍ കുലദ്രോഹിഎന്നോ വര്‍ഗ വഞ്ചകനെന്നോ അറിയപ്പെടും തിളയ്ക്കുന്ന രക്തത്തില്‍ അലിഞ്ഞിരിക്കുന്നത് പാര്‍ട്ടിയാണ്. അതിനെ ചോദ്യം ചെയ്യുന്നവനെയും അതിനെതിരെ വിരല്‍ ചൂണ്ടുന്നവനെയും തുടച്ചു നീക്കുക എന്നൊരു സൂത്രവാക്യമാല്ലാതെ മറ്റൊന്നില്ല. ആയിരങ്ങള്‍ ചോര ചിന്തി വളര്‍ത്തിയ പാര്‍ട്ടിയെ ഒരു സുപ്രഭാതത്തില്‍ ഒറ്റിക്കൊടുത്തു കൊണ്ട്, പാര്‍ട്ടി കൊടുത്ത അന്നം തിന്നു കൊണ്ട്, പാര്‍ട്ടി കൊടുത്ത സ്ഥാനം കാരണം പ്രശസ്തമായിക്കൊണ്ട്, പാര്‍ട്ടിയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് അവസാനം അതെല്ലാം കൂടി വാരിക്കെട്ടി സ്വന്തം സമ്പാദ്യമാണ് എന്ന പോലെ മറ്റൊരു പ്രസ്ഥാനം സൃഷ്ട്ടിക്കുന്നതിനെ വര്‍ഗ വഞ്ചന എന്നല്ല വിശേഷിപ്പിക്കേണ്ടത്, മറിച്ച്, തന്തയില്ലായ്മത്തരം എന്നാണ്. പാര്‍ട്ടിയുടെ ചോരയും നീരും ഒപ്പിയെടുത്തു മുഖത്ത് തേച്ചു പിടിച്ചു ഒരു ബദല്‍ പാര്‍ട്ടി ഉണ്ടാക്കി, പാര്‍ട്ടിയെ തന്നെ വെല്ലുവിളിക്കുന്ന ഇവരെയൊക്കെ കൊല്ലുകയല്ല, കൊല്ലാതെ കൊല്ലുകയാണ് വേണ്ടത്. അതിനു പാര്‍ട്ടിക്ക് കഴിയാഞ്ഞിട്ടല്ല. പുതിയ രാഷ്ട്രീയ സാഹചര്യം അല്‍പ്പം കൂടി കടന്നു പോയത് കൊണ്ടാണ്.

മറ്റൊരു കാര്യം, യു ഡി എഫ്

ഇത് ഉപയോഗപ്പെടുത്തിയോ എന്നതാണ്. ആഴ്ചയ്ക്കാഴ്ച്ചക്ക് വര്‍ഗവഞ്ചകര്‍ പെരുകുന്ന പാര്‍ട്ടിയില്‍ നിന്ന് പണം കൊടുത്തും സ്ഥാനം മോഹിപ്പിച്ചും ആളെ വലിക്കുന്ന, കിട്ടിയ്ഖ്‌ാ സാഹചര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തുന്ന- ഗോളടിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത യു ഡി എഫ് നേതൃത്വം അങ്ങനെ ചെയ്തുകൂടായ്കയില്ല. ശേല്‍വരാജന് നെയ്യാറ്റിന്‍ കരയില്‍ സിമ്പതി കിട്ടണമെങ്കിലും ഇങ്ങനെയൊരു ഗോളടിയും കൂടെയൊരു ഗംഭീര ഹര്‍ത്താലാഘോഷവും രാഷ്ട്രീയ ചാണക്യ നാരടന്മാരെ അപേക്ഷിച്ചു അനിവാര്യമാണ്. ഒരു പാവം ചെകുത്താനായ ഉമ്മന്‍ ചാണ്ടിയുടെ ഇരു തോളുകളിലും കുടിയിരിക്കുന്നത് കേരളം കണ്ട രണ്ടു കുടില തന്ത്രങ്ങളുടെ ആശാന്മാരായ- കൊനഷ്ട്ടു രാഷ്ട്രീയത്തിന്റെ വക്രബുദ്ദിയുടെ വിളനിലം പാട്ടത്തിനെടുത്ത് ലാഭം കൊയ്യുന്ന രണ്ടു പേരാണ്-
ഒരു തോളില്‍ കുഞ്ഞാലി- ഐസ്ക്രീം ഹൗസ്‌-
രണ്ടാമത്തെ തോളില്‍ മാണി ഫ്രം മുല്ലപ്പെരിയാര്‍ വഴി പാല.
ഇഅവരുടെ കുടിലതന്ത്രങ്ങളെ മരുക്കി മയപ്പെടുത്തി ഒരു വെള്ളെലി ചരിക്കുന്നത് കണക്കെ സൌമ്യമായി ജനത്തിന്റെ മുന്നില്‍ ഇട്ടുകൊപ്ടുക്കുക എന്നൊരു ദൗത്യമാണ് ചാണ്ടിക്കുള്ളൂ... വല്ല പ്രശ്നവും വന്നാല്‍ അത് ഹൈക്കമാണ്ട് പറഞ്ഞിട്ടാനെന്നു പറഞ്ഞു തടി തപ്പി രക്ഷപ്പെടുകയും ചെയ്യുന്ന ഈ കുഞ്ഞാടുകളുടെ തനി രൂപം ചെന്നായയുടെതാണെന്ന് വേണം കരുതാന്‍. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ വേരോടെ പിഴുതെറിയാന്‍, ഒരു വര്‍ഗ വഞ്ചകനെ കൂട്ട് പിടിച്ചു, മുന്നില്‍ നിര്‍ത്തി, തിരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അണ്ഡം കീറിയെടുക്കാന്‍ തനി ചെറ്റത്തരം കാണിച്ചതാണോ എന്ന് ഈ കൊലപാതകവുമായി കൂട്ടി വായിക്കപ്പെടെണ്ടതുണ്ട്. രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ ലീഡര്‍, ചാണക്യന്‍ കരുണാകരനെ കുത്തിക്കുത്തി വഴറ്റിയെടുത്തു പുറത്തിട്ടത് നാം കണ്ടതാണ്. അതെല്ലാം രാഷ്ട്രീയപരമായ കളികള്‍ ഈനെന്നു വെക്കാം. നേരത്തെ പറഞ്ഞ പോലെ രാഷ്‌ട്രീയ ഗുണ്ടകളെ പോറ്റി വളര്‍ത്തുകയും അവരെ കൊണ്ട് കേരളത്തില്‍ ജനശ്രദ്ധ മാറ്റിവിടുവിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ മിക്കതും എല്‍ ഡി എഫിന്റെ തലയിലാണ് കെട്ടി വെക്കാരുള്ളത് എങ്കിലും യു ഡി എഫ് ഈ വിഷയത്തി ഒട്ടും മോശമല്ല എന്ന് കൊലപാതക കണക്കുകളുടെ ഈ അടിയൊഴുക്ക് നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാവും. മാത്രമല്ല കടത്തനാടന്‍ ഭാഗങ്ങളില്‍ യു ഡി എഫ് ലീഗിന്റെ മുഖം മൂടി വെച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

എന്ത് തന്നെയായാലും, 


ആത്യന്തികമായി പാര്‍ട്ടികള്‍ വളരുന്നത് ജനങ്ങളുടെയും അണികളുടെയും ഫണ്ട് കൊണ്ടാണ്. അവരുടെ ചോരയും നീരുമാണ് പാര്‍ട്ടി. അത് ഏതു പാര്‍ട്ടി ആണെങ്കിലും അണികളുടെ കയ്യയഞ്ഞ സഹായമാണ് പാര്‍ട്ടിയെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തുന്നത്. അവരുടെ ചൂണ്ടു വിരലിലെ മഷിയടയാളം മാത്രമല്ല അവര്‍ പാര്‍ട്ടിക്ക് വേണ്ടി സംഭാവന ചെയ്യുന്നത്. അവരുടെ സഹപ്രവര്‍ത്തകരെ, സ്നേഹിതരെ, വീട്ടുകാരെ എന്ന് വേണ്ട സര്‍വ ബന്ധങ്ങളെയും അവന്‍ പാര്‍ട്ടിക്ക് വേണ്ടി അര്‍പ്പിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നത് കേവലം ഒരു വോട്ടര്‍ മാത്രമല്ല. ഒരു രക്തസാക്ഷി എന്നത് മാത്രമാണ് അവരെ കൊണ്ട് പാര്‍ട്ടിക്കുള്ള ഉപകാരം എന്ന് പാര്‍ട്ടി ധരിച്ചു വെച്ചിരിക്കുകയാണ്. അവരുടെ ഒരു തുള്ളി ചോരക്ക് ഒരുപാട് വിലയുണ്ട്. ആദര്‍ശങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും പാര്‍ട്ടിയെ നയിക്കുന്നത് മാത്രമാണ് ജനഹിതം. അണികളും ഭയമില്ലാതെ കിടന്നുറങ്ങുന്നതും അത്തരമൊരു സാഹചര്യത്തിലാണ്.
നിര്‍ഭാഗ്യമെന്നു പറയട്ടെ, കേരളത്തിലെ കടത്തനാടന്‍ പോരിന്റെയും പോരവിളികളുടെയും പിന്തുടര്‍ച്ചക്കാരായി നവരാഷ്ട്രീയത്തെ മാറ്റിയെടുക്കുകയാണ്. പാര്‍ട്ടികള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അങ്ങേയറ്റം അപലപനീയമായ ഈയവസ്ഥയെ നിരുല്സാഹിപ്പിച്ച്ചില്ലയെങ്കില്‍ ഭാവിയില്‍ ഈയൊരു അക്രമാസക്തി മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയും അത് കേരള ജനതയെ മറ്റൊരു ഗുജറാത്തോ ബംഗാളോ ആക്കിത്തീര്‍ക്കുകയും ചെയ്യുമെന്നതിന് സംശയം വേണ്ട. ജനങ്ങള്‍ക്ക്‌, സമാധാനമാണ് വേണ്ടത്. അത് കഴിഞ്ഞിട്ടേ എന്തുമുള്ളൂ..... ജനങ്ങളുടെ നികുതിപ്പണവും അവരുടെ വോട്ടും അവരുടെ അവകാശങ്ങളും പാര്‍ട്ടികള്‍ ചൂഷണം ചെയ്‌താല്‍ അവര്‍ ക്ഷമിച്ചെക്കും. പക്ഷെ, സ്വസ്ഥമായി വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത ഒരവസ്ഥക്കെതിരെ അവര്‍ പ്രതിഷേധിക്കുക തന്നെ ചെയ്യും.